Kollam Local

117 പൊതി കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൊല്ലം: മുന്‍ കഞ്ചാവ് കേസിലെ പ്രതിയെ കഞ്ചാവുമായി വീണ്ടും എക്‌സൈസ് പിടികൂടി. പരവൂര്‍ സുനാമി ഫഌറ്റ് പരിസരത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന കല്ലുവാതുക്കല്‍ വിലവൂര്‍ കോണം നിരപ്പില്‍ വീട്ടില്‍ ചാര്‍ളി(27)യെ ആണ് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ടീം നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

177 പൊതി കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. ഇയാളോടൊപ്പം കഞ്ചാവ് കച്ചവടത്തില്‍ പങ്കാളിയായ പരവൂര്‍ പുക്കുളം സുനാമി ഫഌറ്റില്‍ അഭിരാമി ഭവനില്‍ കലേഷ്(38) ഈ കേസിലെ രണ്ടാം പ്രതിയാണ്. ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. രണ്ടു പേരും നിരവധി കഞ്ചാവ് മയക്കുമരുന്ന് കേസ്സുകളിലെ പ്രതികളാണ്. അറസ്റ്റ് ചെയ്ത ചാര്‍ളിയെ എക്‌സൈസ് സര്‍ക്കിള്‍ ടീം മുമ്പ് രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.
മൂന്ന് മാസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വിതരണം കലേഷെന്നയാളുമായി ചേര്‍ന്ന് നടത്തുന്നതായുള്ള എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ രഹസ്യ നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യാറുണ്ടെന്ന് പ്രതി പറഞ്ഞു. പരവൂര്‍, മയ്യനാട് ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് മാസത്തിനിടെ എക്‌സൈസ് കണ്ടെത്തുന്ന അഞ്ചാമത്തെ കഞ്ചാവ് കേസാണിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
റെയ്ഡില്‍ എക്‌സൈസ് സിഐ ജെ താജുദ്ദീന്‍കുട്ടി, എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം എസ്‌ഐ കെ വിജയന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ബെനാന്‍സന്‍, നിഷാദ്, സിഇഒമാരായ ശ്രീജയന്‍, അനീഷ്‌കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it