|    Oct 17 Tue, 2017 3:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐഎസ് ആക്രമണം;യമനില്‍ 54 മരണം

Published : 30th August 2016 | Posted By: SMR

സന്‍ആ: യമനിലെ ഏദനിലുള്ള സൈനിക പരിശീലന ക്യാംപിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ ഏദനില്‍ പുതുതായി റിക്രൂട്ട്‌മെന്റ് നടക്കുന്ന കേന്ദ്രത്തിലേക്ക് അക്രമി സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 60 പേര്‍ക്കു പരിക്കേറ്റു.
ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏദനില്‍ ഇത്രയും കൂടുതല്‍പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണെന്ന് യമനി ദിനപത്രത്തിന്റെ എഡിറ്റര്‍ ഹകിം അല്‍ മസ്മരി അല്‍ജസീറയോടു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായാണ് റിപോര്‍ട്ട്. ഹൂഥികളില്‍നിന്നു തെക്കന്‍ പ്രവിശ്യകള്‍ തിരിച്ചുപിടിക്കാനുള്ള സജ്ജീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുമാസത്തിനിടെ നൂറുകണക്കിനു സൈനികരെയാണ് ഇവിടെ പരിശീലിപ്പിച്ചത്. ഏദനില്‍ അടുത്തിടെ നിരവധി ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ സൈനികരും ഹൂഥികളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഐഎസ് മുതലെടുക്കുകയാണെന്നും റിപോര്‍ട്ടുകളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക