kasaragod local

114 പവന്‍ കവര്‍ച്ച: വേലക്കാരിയെ നുണപരിശോധന നടത്താന്‍ കോടതി അനുമതി

വിദ്യാനഗര്‍: വീട്ടില്‍ നിന്നും 114 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ വീട്ടുവേലക്കാരിയെ നുണപരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി. വിദ്യാനഗറിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് നടന്ന മോഷണ കേസിലാണ് നുണപരിശോധന നടത്താന്‍ അനുമതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് വീട്ടുവേലക്ക് നിന്നിരുന്ന തായലങ്ങാടിയിലെ 32 കാരിയെ പ്രതിയാക്കി കാസര്‍കോട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പോലിസ് ചോദ്യം ചെയ്തപ്പോള്‍ വീട്ടുവേലക്കാരി കുറ്റം നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടുവേലക്കാരിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് കാണിച്ച് പോലിസ് സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. 2015 ഏപ്രില്‍ 27നാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിം ഖലീലും കുടുംബവും ബന്ധുവിന്റെ കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവന്നപ്പോഴാണ് വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാതായ വിവരം അറിയുന്നത്. നുണപരിശോധനക്ക് താന്‍ തയ്യാറാണെന്ന് വീട്ടുവേലക്കാരി പോലിസിനെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it