thrissur local

111 തദ്ദേശ സ്ഥാപനങ്ങള്‍; 2098 വാര്‍ഡ്- ഡിവിഷനുകള്‍

തൃശൂര്‍: 86 ഗ്രാമപ്പഞ്ചായത്തുകള്‍, 16 ബ്ലോക്ക് പഞ്ചായത്തുകള്‍, 07 മുനിസിപ്പാലിറ്റികള്‍, ജില്ലാപഞ്ചായത്ത്, തൃശൂര്‍ കോര്‍പറേഷന്‍ എന്നിങ്ങനെ 111 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 2098 വാര്‍ഡ്-ഡിവിഷനുകളിലേക്കാണ് നവംബര്‍ അഞ്ചിനു തിരഞ്ഞെടുപ്പു നടക്കുക. ഗ്രാമപ്പഞ്ചായത്തുകളില്‍ മാത്രം 1472 വാര്‍ഡുകളുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 213 ഡിവിഷനുകളും മുനിസിപ്പാലിറ്റികളില്‍ 329 ഡിവിഷനുകളുമാണുള്ളത്. തൃശൂര്‍ കോര്‍പറേഷനില്‍ 55 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തില്‍ 29 ഡിവിഷനുകളുമുണ്ട്.

ഇവിടങ്ങളിലെ വോട്ടെടുപ്പിനായി ആകെ 3298 പോളിങ് സ്‌റ്റേഷനുകളാണു സജ്ജീകരിക്കുക. ഒരു ബൂത്തില്‍ ഒന്നുവീതം 3298 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വോട്ടിങിനായി ഉപയോഗിക്കും. ഇതില്‍ ഗ്രാപ്പഞ്ചായത്തു വാര്‍ഡുകളിലെ പോളിങ് ബൂത്തുകളിലുപയോഗിക്കുന്ന 2816 യന്ത്രങ്ങള്‍ ത്രിതല പഞ്ചായത്തുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ഉതകുന്ന വിധത്തിലുള്ള മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളായിരിക്കും. ഈ യന്ത്രങ്ങളിലോരോന്നിലും ഓരോ കണ്‍ട്രോള്‍ യൂനിറ്റുകളും ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്കായി പ്രത്യേകം ബാലറ്റ് യൂനിറ്റുകളുമുണ്ടായിരിക്കും.

കോര്‍പറേഷന്‍- മുനിസിപ്പല്‍ മേഖലകളിലേക്കായി 482 യന്ത്രങ്ങളാണു ക്രമീകരിക്കുക. വോട്ടെടുപ്പു യന്ത്രങ്ങളുടെ പരിശോധനയും മറ്റു സജ്ജീകരണങ്ങളും പുരോഗമിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് സമാധാന പൂര്‍ണമായി നടത്തുന്നതിനും വോട്ടര്‍മാര്‍ക്കു സ്വതന്ത്രമായും നിര്‍ഭയമായും വോട്ടുചെയ്യുന്നതിനും അനുയോജ്യമായ സാഹചര്യമൊരുക്കാന്‍ പൊതുജനങ്ങളുടെയും രാഷ് ട്രീയകക്ഷികളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും പൂര്‍ണ സഹകരണമുണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it