|    Jan 19 Thu, 2017 4:04 am
FLASH NEWS

1100 കഞ്ചാവ് ചെടികളും 250 ലിറ്റര്‍ കോടയും നശിപ്പിച്ചു

Published : 7th September 2016 | Posted By: SMR

തൊടുപുഴ: കഞ്ചാവ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിനുനേരെ ആക്രമണം. പരിശോധനക്കെത്തിയ എക്‌സൈസ് സംഘം 1110 കഞ്ചാവ് ചെടികളും 250 ലിറ്റര്‍ കോടയും പിടികൂടി നശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് പിടികൂടി. പൂപ്പാറ സ്വദേശി മോളത്ത് ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. പൂപ്പാറ മുള്ളന്തണ്ട് കുരിശുമലയ്ക്ക് സമീപം വ്യാജമദ്യ നിര്‍മാണവും കഞ്ചാവ് കൃഷിയുമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്. നെടുങ്കണ്ടം എക്‌സൈസ് ഇന്‍സ്‌പെക്റ്ററുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തവെയാണ് അക്രമണം.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ വൈ പ്രസാദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം റെയിഡിനായി മുള്ളന്തണ്ട് മലനിരയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുള്ളന്തണ്ട് കുരിശുമലയ്ക്ക് സമീപം കോട കലക്കിയിട്ടത് കണ്ടെത്തി. പരിസരത്ത് തിരച്ചില്‍ നടത്തവെയാണ് മറഞ്ഞിരുന്ന ബിജു എക്‌സൈസ് സംഘത്തിനു നേരെ ചാടിവീണ് കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചത്. എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ  ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. രണ്ട് വലിയ ബാരലുകളിലായി കുഴിച്ചിട്ടിരുന്ന 250 ലിറ്റര്‍ കോടയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 1110 കഞ്ചാവ് തൈകള്‍ കൂടി കണ്ടെത്തിയത്.
രണ്ടാഴ്ച പ്രായമുള്ള പത്ത് സെന്റീമീറ്റര്‍ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് നെടുങ്കണ്ടം റെയിഞ്ച് ഓഫിസിലേക്ക് എത്തിച്ചു. കൃഷി നടത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കമ്പംമെട്ടിനു സമീപത്തെ വനാന്തര്‍ഭാഗത്തു നിന്നും കഞ്ചാവ് തോട്ടം എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ വൈ പ്രസാദിനൊപ്പം എക്‌ൈസസ് ഉദ്യോഗസ്ഥരായ ബെന്നി കുര്യന്‍, ഷാജി എന്‍ കെ, ശ്രീകുമാര്‍, അനൂപ്, രാജന്‍ കെ എന്‍, സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് റെയിഡ് നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക