Kottayam Local

110 പൊതി കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍



ചങ്ങനാശ്ശേരി:  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവു വില്‍പന നടത്തിവന്ന മൂന്നുപേരെ 110 പൊതു കഞ്ചാവുമായി ചങ്ങനാശ്ശേരി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. തൃക്കൊടിത്ത ാനം ഇരൂപ്പാ ഭാഗത്തു മുരുകന്‍ (23), തൃക്കൊടിത്താനം പൊട്ടശ്ശേരി മലയില്‍ പുതുപ്പറമ്പ് കിഷോര്‍ കെ എം(24), മാടപ്പള്ളി കോതച്ചിറ കണിയാപറമ്പ് രാഹുല്‍(26) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു.പിടിയായവരില്‍  മുരുകന്‍ നിരവധി മയക്കുമരുന്നകേസിലെ പ്രതിയും അടിപിടിക്കേസിലെ പ്രതിയുമാണ്. ഇയാള്‍ കാലില്‍ കെട്ടിവച്ചാണ് കമ്പത്തു നിന്നും കഞ്ചാവു കൊണ്ടുവന്നു കേരളത്തില്‍ വിതരണം ചെയ്തിരുന്നത്. ഇവര്‍ കഞ്ചാവു കടത്തുന്നുണ്ടെന്നു രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടാനായത്.
Next Story

RELATED STORIES

Share it