|    Aug 21 Tue, 2018 5:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

11.5 ലക്ഷം യാത്രക്കാര്‍; കരിപ്പൂര്‍ സൗദി സെക്ടറില്‍ പ്രതീക്ഷയുടെ ചിറകടി

Published : 7th August 2018 | Posted By: kasim kzm

കരിപ്പൂര്‍: മലബാറിലെ 11.5 ലക്ഷം യാത്രക്കാരുടെ പ്രതീക്ഷയായ കരിപ്പൂര്‍, ജിദ്ദ, റിയാദ് സര്‍വീസുകള്‍ക്ക് വീണ്ടും പ്രതീക്ഷയുടെ ചിറകടി. വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി ലഭിക്കുന്ന കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സും എയര്‍ഇന്ത്യയും രംഗത്തുവന്നതോടെയാണിത്.
മലബാര്‍ മേഖലയില്‍ നിന്ന് 11.5 ലക്ഷം പേര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പുറമെ ഹജ്ജ്്, ഉംറ തീര്‍ത്ഥാടകര്‍ വേറെയുമുണ്ട്. ഇവര്‍ക്കെല്ലാം സര്‍വീസ് പുനരാരംഭം ഉപകാരപ്രദമാവും. മലബാറില്‍ നിന്ന് ഓരോ വര്‍ഷവും 1.2 ലക്ഷം പേര്‍ ഹജ്ജ്-ഉംറ തീര്‍ത്ഥാടകാരും വിനോദ സഞ്ചാരികളായി 15000 പേരും സൗദി സെക്ടറിലുണ്ട്. കരിപ്പൂര്‍-ജിദ്ദ സര്‍വീസ് പുനരാരംഭിക്കാനായാല്‍ യാത്രക്കാരുടെ എണ്ണത്തിലും ക്രമാതീതമായ വളര്‍ച്ചയുണ്ടാവും. എയര്‍പോര്‍ട്ട് അതോറിറ്റിക്കും വലിയ വിമാനങ്ങളെത്തുന്നതു വരുമാനം വര്‍ധിപ്പിക്കും. അതുവഴി അതോറിറ്റിക്ക് മൂന്നുലക്ഷം വരെയാണ് ലാന്‍ഡിങ് ഇനത്തിലും പാര്‍ക്കിങ് ഇനത്തിലും ലഭിക്കുക. റണ്‍വേ നവീകരണത്തിന് മുമ്പ് കരിപ്പൂരില്‍ മൂന്നിലൊന്ന് പേരും വലിയ വിമാനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്.
സൗദിയിലേ—ക്കുളള കാര്‍ഗോ കയറ്റുമതിയില്‍ 60 ശതമാനവും വലിയ വിമാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ അതോറിറ്റിയുടെ വരുമാനത്തില്‍ 34 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2015ല്‍ 34 ലക്ഷം യാത്രക്കാര്‍ വന്നിറങ്ങിയ കരിപ്പൂരില്‍ പിന്നീട് നേര്‍ പകുതിയായി കുറഞ്ഞിരുന്നു. എയര്‍ ഇന്ത്യ 2002 മുതലും സൗദി എയര്‍ലൈന്‍സ് 2009 മുതലുമാണു കരിപ്പൂരില്‍ ജിദ്ദ, റിയാദ് മേഖലയിലേ—ക്ക് സര്‍വീസ് തുടങ്ങിയത്. 2015 ഏപ്രില്‍ 30നു റണ്‍വേ റീ കാര്‍പറ്റിങിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ രണ്ടു വിമാന കമ്പനികള്‍ക്കും കൂടി 52 സര്‍വീസുകളാണ് ആഴ്ചയില്‍ നിര്‍ത്തലാക്കേണ്ടി വന്നത്.
മലബാറില്‍ നിന്നുളള 70 ശതമാനം യാത്രക്കാരും കരിപ്പൂരിനെ കൈയൊഴിഞ്ഞിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടേതടക്കം സര്‍വീസുകള്‍ കൊച്ചിയിലേക്കു മാറ്റേണ്ടിവന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss