|    Oct 18 Wed, 2017 4:33 pm
FLASH NEWS
Home   >  Districts  >  Kozhikode  >  

11.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 19th October 2015 | Posted By: G.A.G

കോഴിക്കോട്: നഗരത്തില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന 11.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് ഷാഡോ പോലിസ് പിടിയില്‍. വീരാജ്‌പേട്ട പുളിക്കല്‍ വീട്ടില്‍ പി എം ബഷീര്‍(35) ആണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് സിറ്റി പോലിസ് കമ്മീഷണര്‍ പി എ വല്‍സന്റെ നിയന്ത്രണത്തിലുള്ള ഷാഡോ പോലിസ് സംഘത്തിന്റെ പിടിയിലായത്.

ഇന്നലെ ഉച്ചയോടെയാണ് ഇയാള്‍ കുടുക്കിയത്. കോഴിക്കോട് സിറ്റിയിലെ കോളജുകളിലും സ്‌കൂളുകളിലും മറ്റും വില്‍പ്പന നടത്തുന്ന ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന മൊത്തവിതരണക്കാരില്‍പ്പെട്ടയാളാണ് ബഷീര്‍. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നു ഏജന്റുമാര്‍ മുഖേന വാങ്ങി പൊള്ളാച്ചി വഴി കോയമ്പത്തൂരില്‍ ട്രെയിനില്‍ എത്തി കോയമ്പത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുകയാണ് പതിവ്.

പ്രതി സ്ഥിരമായി കമ്പത്തു നിന്നും കേരളത്തിലേക്കും കര്‍ണാടകത്തിലേക്കും കഞ്ചാവ് എത്തിക്കാറുണ്ട്. ആദ്യമായാണ് പോലിസ് വലയിലാവുന്നത്. ഇന്നലെ കമ്പത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് കഞ്ചാവുമായി ഒരാള്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ അംഗങ്ങള്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. ഷാഡോ അംഗങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് എസ്‌ഐയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

ചോദ്യം ചെയ്തപ്പോള്‍ പ്രതിയുടെ ഭാര്യവീട് കോഴിക്കോട് ബീച്ച് ഭാഗത്താണെന്നും സ്ഥിരമായി കോഴിക്കോട്ടെ ചെറുകിടക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ കഞ്ചാവ് എത്തിക്കാറുണ്ടെന്നും മൊഴി നല്‍കി.നടക്കാവ് എസ്‌ഐ ഗോപകുമാറും ഷാഡോ ടീം അംഗങ്ങളായ സജീവന്‍, ഷിറില്‍ദാസ്, പ്രമോദ്, സുനില്‍കുമാര്‍, പ്രസീത്, രഞ്ജിത്ത് ചന്ദ്രന്‍, പ്രവീണ്‍കുമാര്‍, അഡീഷണല്‍ എസ്‌ഐമാരായ വേണുഗോപാല്‍, പ്രകാശന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷബീര്‍, ഷാജി, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക