11.32 കോടിയുടെ ടൂറിസം പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം: ഇടുക്കിയില്‍ പുതിയ യാത്രിനിവാസ് നിര്‍മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചതുള്‍പ്പെടെ 11.32 കോടി രൂപയുടെ വിവിധ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി എപി അനില്‍കുമാര്‍.
ബേക്കല്‍ സൗത്ത് ബീച്ച് പാര്‍ക്കിന്റെ വികസനം (1.10 കോടി), മാരാരിക്കുളം മാരാരി ബീച്ച് ടൂറിസംകേന്ദ്രം വികസനം (ഒരു കോടി), തുവ്വൂര്‍ തടാകത്തിന്റെ പുനരുദ്ധാരണം (ഒരു കോടി) മൂവാറ്റുപുഴ നദീമുഖവും പില്‍ഗ്രീം സെന്ററും വികസനം (65 ലക്ഷം) തൈക്കാട്ടുശ്ശേരി തടാകത്തോടനുബന്ധിച്ച് പാര്‍ക്ക് വികസനം (50 ലക്ഷം), അന്നമനട സൗഹൃദതീരം വികസനം (50 ലക്ഷം), നെഹ്‌റു ട്രോഫി വള്ളംകളി സ്റ്റാര്‍ട്ടിങ് പോയിന്റിലേക്കും ഹൗസ് ബോട്ട് ടെര്‍മിനലിലേക്കുമുള്ള കായല്‍ റോഡിലെ പുന്നമട, പാട്യം മേഖലകളിലെ വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനം (49.10 ലക്ഷം), തെന്മലയില്‍ അടിസ്ഥാന സൗകര്യ വികസനം (43 ലക്ഷം), കോഴിക്കോട് കോലത്തുവയല്‍ സെന്റ് ജോര്‍ജ് പള്ളിയുമായി ബന്ധപ്പെടുത്തിയുള്ള പില്‍ഗ്രീം ടൂറിസം സര്‍ക്ക്യൂട്ട് വികസനം (30 ലക്ഷം), കോഫി ടേബിള്‍ ബുക്ക് വാങ്ങുന്നതിന് (20 ലക്ഷം) ആയുര്‍വേദ സംബന്ധമായി ഡിജിറ്റല്‍ പ്രചാരണ പരിപാടി (15 ലക്ഷം) എന്നീ പദ്ധതികള്‍ക്കാണ് പുതുതായി ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇവയില്‍ പുന്നമടയിലെ വെള്ളക്കെട്ട് നിവാരണ പദ്ധതിയുടെ ചെലവില്‍ അമ്പത് ശതമാനം ആലപ്പുഴ നഗരസഭ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it