|    Dec 8 Thu, 2016 9:31 pm
FLASH NEWS

11 വിമതരെ വധിച്ചതായി ഫിലിപ്പീന്‍സ് സേന

Published : 29th November 2016 | Posted By: SMR

മനില: കിഴക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന വിമത സംഘത്തില്‍പെട്ട 11 പേരെ വധിച്ചതായി സൈന്യം. ശക്തമായ ഏറ്റുമുട്ടലുണ്ടാവുമെന്ന ഭയത്തെ തുടര്‍ന്നു പ്രദേശവാസികള്‍ പലായനം ചെയ്യുകയാണ്. മേഖലയില്‍ വര്‍ഷങ്ങളായി പോരാട്ടരംഗത്തുള്ള ചെറു സായുധസംഘമായ മൗത്ത് ശനിയാഴ്ച ലനാവോ ദേല്‍ സുറിലെ മുനിസിപ്പാലിറ്റിയുടെ ഒരു ഭാഗം പിടിച്ചെടുക്കുകയും ഉപേക്ഷിക്കപ്പെട്ട ടൗണ്‍ഹാളില്‍ ഒളിക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ടൗണ്‍ഹാളില്‍ സംഘം ഐഎസ് പതാക ഉയര്‍ത്തിയതായി റിപോര്‍ട്ടുകളുണ്ടെന്ന് സൈനിക വക്താവ് കേണല്‍ എഡ്ഗാര്‍ഡ് അറിവാലോ പറഞ്ഞു. വിദേശികള്‍ ഉള്‍പ്പെടെ 200ഓളം പേരടങ്ങുന്ന സംഘമാണ് പോരാട്ടമേഖലയിലുള്ളതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day