|    Dec 6 Tue, 2016 2:09 am
FLASH NEWS

11 മദ്‌റസകള്‍ക്കു കൂടി സമസ്ത അംഗീകാരം

Published : 17th November 2016 | Posted By: SMR

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 11 മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9674 ആയി ഉയര്‍ന്നു.
സ്മാര്‍ട്ട് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ- വെളിയങ്കോട്, തഅ്‌സീസുല്‍ ഇസ്‌ലാം മദ്‌റസ- പാലത്തിങ്ങല്‍, കരിങ്കല്ലത്താണി, മദ്‌റസത്തുല്‍ ബദരിയ്യ- മാലിദ്വീബ് തിരൂര്‍, ബിദായത്തുല്‍ ഹിദായ മദ്‌റസ- ചെമ്പ്ര (മലപ്പുറം), മുനവ്വറുല്‍ ഇസ്‌ലാം മദ്‌റസ- കാരാട്ടുകൊളുമ്പ്, മിഫ്ത്താഹുല്‍ ഉലൂം മദ്‌റസ- തൃപ്പാളൂര്‍ (പാലക്കാട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ- ബജാകുഡല്‍ (കാസര്‍കോട്), നജാത്തുസ്വിബിയാന്‍ മദ്‌റസ- മാട്ടൂല്‍ നോര്‍ത്ത്, രിഫാഇയ്യ മദ്‌റസ- മാട്ടൂല്‍ സൗത്ത്, മാട്ടൂല്‍ നജാത്തുല്‍ ഈമാന്‍ സുന്നി മദ്‌റസ- കക്കാടന്‍ചാല്‍ (കണ്ണൂര്‍), നൂറുല്‍ ഇസ്‌ലാം മദ്‌റസ- പൂനൂര്‍ (കോഴിക്കോട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 2017 ഏപ്രില്‍ 7 മുതല്‍ 14 വരെ മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി നല്‍കാനും യോഗം തീരുമാനിച്ചു.
കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, എം എം മുഹ്‌യിദ്ദീന്‍ മൗലവി, കെ ടി ഹംസ മുസ്‌ല്യാര്‍, എം എ ഖാസിം മുസ്‌ല്യാര്‍, കെ ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍ എ എം അബ്ദുല്‍ഖാദിര്‍, വി മോയിമോന്‍ ഹാജി, എം സി മായിന്‍ ഹാജി, ഹാജി കെ മമ്മദ് ഫൈസി, ഒ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി സംസാരിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day