|    Dec 6 Tue, 2016 9:31 pm
FLASH NEWS

11 ദിവസം പ്രായമായ കൈക്കുഞ്ഞിനെ വിറ്റു;പിതാവ് അറസ്റ്റില്‍

Published : 2nd December 2016 | Posted By: SMR

new-born-baby

കോഴിക്കോട്: വളര്‍ത്താന്‍ പണമില്ലെന്ന കാരണം പറഞ്ഞ് 11 ദിവസം പ്രായമായ കൈക്കുഞ്ഞിനെ വിറ്റ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മാറാട് സ്വദേശി മിഥുന്‍ (31) ആണ് അറസ്റ്റിലായത്.  18 വര്‍ഷമായി കുട്ടികളില്ലാത്ത ചാലിയത്തെ ദമ്പതികളാണ് ഇയാളില്‍ നിന്നും കുട്ടിയെ വാങ്ങിയത്. മൂന്നുലക്ഷം രൂപയ്ക്കാണ് വിറ്റതെന്നാണ് വിവരം. രണ്ടുലക്ഷം കൈപ്പറ്റിയ മിഥുന്‍, ബാക്കി തുകയ്ക്കുവേണ്ടി പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. പ്രസവിച്ച ഉടന്‍തന്നെ കുട്ടിയെ വില്‍ക്കാന്‍ മിഥുന്‍ ശ്രമം നടത്തിയെങ്കിലും  ഭാര്യ പയ്യാനക്കല്‍ പട്ടര്‍തൊടിയില്‍ താമസിക്കുന്ന രേഷ്മ (25) എതിര്‍ത്തതിനെ തുടര്‍ന്ന് നടന്നില്ല. നിര്‍ബന്ധത്തിനു വഴങ്ങി പിന്നീട് അമ്മ വില്‍ക്കാന്‍ സമ്മതം മൂളി. നാലുമക്കളുള്ള രേഷ്മയുടെ ഇളയ കുട്ടിയെയാണ് ഭര്‍ത്താവ് വിറ്റത്. ആദ്യവിവാഹത്തില്‍ ഒരു കുട്ടിയുള്ള രേഷ്മയുടെ രണ്ടാം ഭര്‍ത്താവ് മിഥുന് കൈകുഞ്ഞടക്കം മൂന്നു കുട്ടികളുമുണ്ട്. ഇയാള്‍  മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പന്നിയങ്കര പോലിസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട് ബാങ്ക് ജപ്തി ചെയ്തതാണെന്നും സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പോലിസ് കസ്റ്റഡിയിലെടുത്ത അമ്മയേയും കുട്ടിയേയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥുനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. അതേസമയം, കുട്ടിയെ വളര്‍ത്താന്‍ നല്‍കിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 312 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day