|    Aug 19 Sat, 2017 12:41 pm
FLASH NEWS

11 കേസുകളിലെ പ്രതിക്കെതിരേ കാപ്പ ചുമത്തി

Published : 6th August 2017 | Posted By: fsq

 

കുമ്പള: തീവെപ്പും വധശ്രമവും ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ യുവാവിനെതിരേ പോലിസ് കാപ്പ ചുമത്തി. കുമ്പള ആരിക്കാടിയിലെ ഉസ്മാ(32)നെതിരേ യാണ് കാപ്പ കുറ്റം ചുമത്തിയത്. എട്ട് മാസം മുമ്പ് ബംബ്രാണയിലെ ഖാലിദിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലും രണ്ട് വര്‍ഷം മുമ്പ് ബംബ്രാണെയിലെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ വീടിന് തീവച്ചു കേസിലും ഉസ്മാന്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഏതാനും മാസം മുമ്പ് ആരിക്കാടിയിലെ മുഹമ്മദിന്റെ എസ്‌കവേറ്റര്‍ തീവച്ചതിനും ഉസ്മാനെതിരേ കേസുണ്ട്. ജില്ലാ കലക്ടര്‍ നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക