|    Aug 16 Thu, 2018 1:20 pm

11 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 16th July 2018 | Posted By: kasim kzm

ചിങ്ങവനം: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്ത പോലിസ് ഇവരില്‍ നിന്ന് 11 കിലോ കഞ്ചാവ് പിടികൂടി. ഇതിനിടെ പോലിസിനെ വെട്ടിച്ച് യുവാക്കളിലൊരാള്‍ ഓടി രക്ഷപ്പെട്ടു. കൊല്ലം കടക്കല്‍ സ്വദേശി ഷെഫിനാണ് (27) പിടിയിലായത്. യുവാക്കള്‍ സഞ്ചരിച്ച പള്‍സര്‍ ചിങ്ങവനം സെമിനാരിപ്പടി ഭാഗത്ത് വച്ച് തകരാറിലായതിനെ തുടര്‍ന്നാണ് പോലിസ് ഇവരെ കണ്ടത്.
കൊല്ലത്തുള്ള സുഹൃത്തിനായാണ് കഞ്ചാവ് കൊണ്ടു പോവുന്നതെന്നു പ്രതി പോലിസിനോട് പറഞ്ഞു. ഏറ്റുമാനൂരിലെത്തിച്ച കഞ്ചാവ് അവിടെ നിന്നു വാങ്ങി കൊല്ലത്തേക്കു കൊണ്ടുപോവുകയായിരുന്നു ഇരുവരും. 60ഓളം പാക്കറ്റുകളിലാക്കിയാണിവര്‍ കഞ്ചാവ് വണ്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്നത്. ചിങ്ങവനം എസ്‌ഐ അനൂപ് സി നായരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം തൊടുപുഴയിലെത്തിച്ച് റിമാന്റ് ചെയ്യും. അതേസമയം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss