11 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ടിടി സ്വര്‍ണം

സൂറത്ത്: നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കോമണ്‍വെല്‍ത്ത് പുരുഷവിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്കു സ്വര്‍ണം. ഫൈനലില്‍ ഇംഗ്ലണ്ടിനെ 3-1നു തകര്‍ത്താണ് ഇന്ത്യ സ്വര്‍ണമണിഞ്ഞത്.
അതേസമയം, വനിതാവിഭാഗത്തില്‍ ഫൈനലില്‍ സിംഗപ്പൂരിനോടേറ്റ തോല്‍വിയെത്തുടര്‍ന്ന് ഇന്ത്യക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1-3 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടത്.
2004ല്‍ മലേസ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ടെന്നിസിലാണ് ഇതിനുമുമ്പ് ഇന്ത്യന്‍ പുരുഷ വിഭാഗം ടീം സ്വര്‍ണം നേടിയത്. മുന്‍നിര താരം ശരത്തിനെക്കൂടാതെ മല്‍സരത്തിനിറങ്ങിയ ഇന്ത്യ 0-2നു പിന്നില്‍ നിന്ന ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
വനിതകള്‍ ഇതു നാലാം തവണയാണ് വെള്ളി നേടുന്നത്. 1975, 83, 91 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ഇന്ത്യന്‍ വനിതകള്‍ വെള്ളി മെഡല്‍ നേട്ടം കരസ്ഥമാക്കിയത്.
Next Story

RELATED STORIES

Share it