palakkad local

11 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത: ദുരന്തനിവാരണ അതോറിറ്റി

പാലക്കാട്: സംസ്ഥാനത്ത് ജൂണ്‍ 11 വരെ ശക്തമായ മഴയ്ക്ക്് സാധ്യതയെന്ന്് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയാ ജില്ലാ കലക്ടര്‍ അറിയിച്ചു.
ജൂണ്‍ 10 വരെ ശക്തമായ മഴയും 11-ന് ദിവസത്തില്‍ 12 മുതല്‍ 20.സെ.മി വരെയുളള അതിശക്തമായ മഴയുമാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറേ ദിശയില്‍ നിന്നും കേരളത്തിന്റെ തീരപ്രദേശത്തേക്കും ലക്ഷദ്വീപിലേക്കും കാറ്റിനും സാധ്യതയുണ്ട്.മുന്നറിയിപ്പ്്  ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന അടിയന്തരഘട്ട കാര്യ നിര്‍വഹണകേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മഴ ലഭിച്ചതും പിന്നീട് ശക്തമായ മഴ ലഭിക്കുന്നതും വെള്ളപ്പൊക്കം,  ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. കേരളത്തിലെ നദികളില്‍ വെളളപ്പൊക്ക സാധ്യതയുള്ളതായി കേന്ദ്രജലകമ്മീഷനും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുക, ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുക, പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുക. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it