Idukki local

11 റോഡുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നിവേദനം നല്‍കി

ചെറുതോണി: ജില്ലയിലെ പുതിയ 11 റോഡുകള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിപ്പിക്കാന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി, കെഎസ്ആര്‍ടിസി ഡയറക്ട് ബോര്‍ഡംഗം സി വി വര്‍ഗീസ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം റോമിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് എന്നിവര്‍ക്കാണ് നിവേദനം നല്‍കി ചര്‍ച്ച നടത്തിയത്. റോഡുകള്‍ അനുവദിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കിയതായി എം പി യും, നേതാക്കളും അറിയിച്ചു.  മഞ്ഞപ്പാറ-മേലേചിന്നാര്‍-ഞാറക്കവല-കനകക്കുന്ന്-പെരുംതൊട്ടി-പ്രകാശ്-കരിക്കിന്‍മേട്- ഉപ്പുതോട്-ചാലിസിറ്റി, ചെമ്മണ്ണാര്‍-മുനിയറ-പെരിഞ്ചാംകുട്ടി-ചെമ്പകപ്പാറ-സേനാപതി-മുരിക്കാശ്ശേരി-തേക്കുംതണ്ട്-പെരിയാര്‍വാലി-കീരിത്തോട്-ഏഴാംകൂപ്പ്-ആറാംകൂപ്പ്-പുന്നയാര്‍നിരപ്പ്, കിഴങ്ങാനം-മക്കുപാറ-കുരിശുപാറ-കുടുക്കാകണ്ടം-വടക്കേത്തൊട്ടി-കുറിഞ്ഞിക്കവല, പൊന്നെടുത്താന്‍-പട്ടയക്കുടി-അയ്യപ്പന്‍പാറ-വെള്ളള്ള്-വെളളക്കയം-തലക്കോട്-കോതമംഗലം, ഇരട്ടയാര്‍-നാങ്കുതൊട്ടി-വാഴവരപ്പള്ളി-മത്തായിപ്പടി-കരിമ്പന്‍സിറ്റി-കൂട്ടക്കല്ല്, കല്ലംമാക്കല്‍പ്പടി-ഈട്ടിക്കവല-നാരകക്കാനം-കടപ്പാക്കുന്ന്-ഇടുക്കി, എഴുകുംവയല്‍-വെട്ടിക്കാമറ്റം-പള്ളിക്കാനം-കൊച്ചുകാമാക്ഷി-ഉദയഗിരി, നീലിവയല്‍ റേഷന്‍കട-താഴത്തുനീലിവയല്‍-വിമലഗിരി-തടിയംമ്പാട്, തൂവല്‍-ബഥേല്‍-നാലുതൂണ്‍-സ്‌കൂള്‍സിറ്റി-തോപ്രാംകുടി-രാജമുടി-ഉപ്പുതോട്-ചാലിസിറ്റി-കൊച്ചുകരിമ്പന്‍-കരിമ്പന്‍, രാജാക്കാട്-പൊന്മുടി-മരക്കാനം-കൊന്നത്തടി-കമ്പിളികണ്ടം-മുരിക്കാശ്ശേരി-രാജമുടി-ഉപ്പുതോട്-ചാലിസിറ്റി-കൊച്ചുകരിമ്പന്‍-കരിമ്പന്‍, ചേലയ്ക്കാപ്പടി-മുക്കണ്ണന്‍കുടി-പെരുംങ്കാല-ആനക്കൊമ്പന്‍-ചെമ്പകപ്പാറ-വാസുപ്പാറ-കൊക്കരക്കുളം എന്നീ റോഡുകള്‍ക്കുവേണ്ടിയാണ് ശുപാര്‍ശ നല്‍കിയത്.
Next Story

RELATED STORIES

Share it