Flash News

13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 28

13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 28
X


തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റിനെത്തുടര്‍ന്ന് കടലില്‍ മരിച്ചവരുടെ 13 മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരണം 28 ആയി സ്ഥിരീകരിച്ചു. 69 പേരെ രക്ഷിക്കാന്‍ സാധിച്ചു. നാവികസേന രക്ഷിച്ച നാലു തൊഴിലാളികളെ ശംഖുമുഖത്തും 16 പേരെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് 19 പേരെ കൊച്ചി ചെല്ലാനത്ത് എത്തിച്ചു. കൊച്ചിയില്‍ നിന്നു പോയ നാലു ബോട്ടുകളിലെ ആറു മലയാളികളടക്കം 36 തൊഴിലാളികള്‍ 19 മണിക്കൂര്‍ കടലില്‍ കുടുങ്ങിയശേഷം കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നു . തമിഴ്‌നാട്ടില്‍നിന്നുള്ള 28 തൊഴിലാളികളുമായി മൂന്നു ബോട്ടുകള്‍കൂടി അഴീക്കല്‍ തീരത്തെത്തിയിട്ടുണ്ട്. നാവികസേനയുടെ മറ്റൊരു സംഘം 22 തൊഴിലാളികളെ രക്ഷപ്പെടുത്തി കപ്പലില്‍ ബേപ്പൂരിലെത്തിച്ചിട്ടുണ്ട്. പൂന്തുറയില്‍നിന്നുള്ള അഞ്ചുപേര്‍ ലക്ഷദ്വീപിലേക്കു നീന്തിക്കയറി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 92 പേരെയാണ് ഇനിയും രക്ഷപ്പെടുത്താനുള്ളത്. എന്നാല്‍ കൂടുതല്‍ പേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it