Kerala

11 മാസം പ്രായമുള്ള കുഞ്ഞിന്റെ കരള്‍ മാറ്റിവച്ചു

11 മാസം പ്രായമുള്ള കുഞ്ഞിന്റെ കരള്‍ മാറ്റിവച്ചു
X
_11_months_old_infantlive

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 11 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് കരള്‍ മാറ്റിവച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഷിനി കോശിയുടെ മകളായ ഹേസല്‍ മറിയത്തിന്റെ കരളാണ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്.
ജന്‍മനാലുള്ള 'ബൈലിയറി അട്രീഷ്യ' എന്ന രോഗംമൂലം കുഞ്ഞിന്റെ കരളില്‍ നിന്നും പിത്തസഞ്ചിയിലേക്കുള്ള പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും പിത്തരസം കരളില്‍ കെട്ടിക്കിടന്ന് വടുക്കള്‍ (സിറോസിസ്) രൂപപ്പെടുകയുമായിരുന്നു. വിശപ്പു കുറവും കറുത്ത നിറത്തിലുള്ള മൂത്രവും അസ്വസ്ഥതകള്‍ കൂട്ടി. ആറുമാസത്തിനുശേഷമാണ് ഹേസല്‍ മറിയത്തിന് ജന്‍മനാലുള്ള രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞത്. കരളിന്റെ പ്രവര്‍ത്തനത്തകരാര്‍മൂലം കുഞ്ഞ് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. രോഗനി ര്‍ണയം വൈകിയതിനാല്‍ ജീവഹാനി സംഭവിക്കാവുന്ന രീതിയില്‍ കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനം മോശമാവുകയും ചെയ്തതോടെ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു പരിഹാരം.
രോഗംമൂലം കുഞ്ഞിന്റെ വളര്‍ച്ച വളരെ സാവധാനത്തിലാണെന്നു പരിശോധനയിലൂടെ മനസ്സിലായെന്ന് ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യൂ ജേക്കബ്, നിയോനേറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. രാജപ്പന്‍ പിള്ള എന്നിവര്‍ പറഞ്ഞു. കുഞ്ഞിന്റെ അമ്മതന്നെ കരള്‍ ദാനംചെയ്യാന്‍ മുന്നോട്ടുവരികയും അത് കുഞ്ഞിന് അനുയോജ്യമാവുകയും ചെയ്തു. ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയറിലെ പ്രത്യേക ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാരാണ് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്.
Next Story

RELATED STORIES

Share it