11 പാക് മല്‍സ്യതൊഴിലാളികള്‍ അറസ്റ്റില്‍

അഹ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാകിസ്താന്‍ മല്‍സ്യബന്ധന ബോട്ട് തീരസേന പിടികൂടി. ബോട്ടിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. കച്ച് ജില്ലയിലെ ജഖാവു തീരക്കടലിലാണു സംഭവം. തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്നവരെ ഇരുരാജ്യങ്ങളിലെയും തീരസേനകള്‍ പിടികൂടുന്നത് പതിവാണ്. നിലവില്‍ 440 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ പാകിസ്താന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ മിക്കവരും ഗുജറാത്ത് സ്വദേശികളാണ്. കൂടാതെ 860 ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടുകളും പാകിസ്താന്‍ പിടിച്ചെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it