thrissur local

11 കടകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ഥങ്ങള്‍ പിടികൂടി ്

ചാവക്കാട്: നഗരത്തിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.
11 കടകളില്‍ നിന്നായി ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ഥങ്ങള്‍ പിടികൂടി. ഹോട്ടല്‍ നമ്പൂസ്, ഹോട്ടല്‍ അല്‍സാക്കി, ഹോട്ടല്‍ ശോഭ, ഹോട്ടല്‍ റഹ്മത്ത്, ഹോട്ടല്‍ ഗ്രാന്റ്, ഹോട്ടല്‍ ചൈത്രം, ഹോട്ടല്‍ കൈരളി, രാജാ കാന്റീന്‍, വിംബീസ് ബേക്കറി, അഞ്ജലി ബേക്കറി, ഗോള്‍ഡന്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയത്.
പുഴുവരിക്കുന്ന ചിക്കന്‍, പഴകിയ മീന്‍ കറി, പൊറോട്ട, വെള്ളപ്പം, കരിഓയില്‍ പോലെയുള്ള വെളിച്ചെണ്ണ തുടങ്ങി നിരവധി കേടുവന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കടകളില്‍ നിന്നും കണ്ടെത്തി.
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ടി സത്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, പ്രകാശന്‍, റിജേഷ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി ഡോ. ടി എന്‍ സിനി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പും നഗരത്തിലെ ബേക്കറികളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ഥങ്ങള്‍ പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it