|    Jul 24 Mon, 2017 4:22 pm
Home   >  Todays Paper  >  Page 1  >  

11ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

Published : 6th December 2015 | Posted By: SMR

തിരുവനന്തപുരം: ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ 11ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തും. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്‌സ് ജനറല്‍ സെക്രട്ടറി പി വി മോഹനെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരേ സമരം നടന്നപ്പോള്‍ അദ്ദേഹത്തെ വീണ്ടും നിയമിക്കാമെന്ന ഉറപ്പുനല്‍കിയ മാനേജ്‌മെന്റ് തിരിച്ചെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്കും പൊതുമേഖലാ ബാങ്കുകളിലേതുപോലെ പെന്‍ഷന്‍ നടപ്പാക്കുക, ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പി ജെ നായക് കമ്മിറ്റി നിര്‍ദേശം തള്ളിക്കളയുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക