|    Dec 8 Thu, 2016 1:41 am
FLASH NEWS

1070 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

Published : 10th November 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴയില്‍ വന്‍ ഹാന്‍സ്്‌വേട്ട.1070 പായ്ക്കറ്റ് ഹാന്‍സുമായി ഒരാള്‍ പിടിയില്‍ മാര്‍ത്തോമ പൊന്നാമാക്കല്‍ ബഷീര്‍ (48) ആണ് തൊടുപുഴ പോലിസിന്റെ പിടിയിലായത്.മാര്‍ത്തോമ ഭാഗത്തുള്ള ഇയാളുടെ കടയില്‍ നിന്നാണ് ബുധനാഴ്ച രാത്രി ഒമ്പതിനു ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ കുറെ ദിവസങ്ങളായി തൊടുപുഴ ഷാഡോ പോലിസ് പട്ടയം കവല മേഖലയില്‍ അന്വേഷണം നടത്തി വരികയായിരുന്നു.അതേസമയം,തൊടുപുഴ മേഖലയില്‍ ഹാന്‍സ് വിതരണത്തിനെത്തിക്കുന്നവരെക്കുറിച്ച് പോലിസിനു വിവരം ലഭിച്ചു. അടുത്ത ദിവസം തന്നെ വിതരണക്കാരനെ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു.തൊടുപുഴ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണത്തിനെത്തിച്ചതാണ് ഹാന്‍സ് ഉല്‍പന്നങ്ങള്‍.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊടുപുഴ സി ഐ എന്‍ജി ശ്രീമോന്‍,എസ് ഐ ജോബിന്‍ ആന്റണി,തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്റെ ഷാഡോ പോലിസുകാരായ എഎസ്‌ഐ അശോകന്‍, ഉബൈസ്,ഷാനവാസ്,അരുണ്‍,ഉണ്ണി,ഷംസ്,സിന്ധു,രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഹാന്‍സ് പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day