|    Jul 21 Fri, 2017 4:24 am
FLASH NEWS

107 പൊതി കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : 20th April 2016 | Posted By: SMR

കൊട്ടാരക്കര:തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ നിന്നും വില്‍പനയ്ക്ക് കൊണ്ടുവന്ന 107 പൊതി കഞ്ചാവുമായി യുവാവിനെ കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി.
പുനലൂര്‍ വാളക്കോട് പാറവിളയില്‍ ബിനോയ് (34) നെയാണ് പിടികൂടിയത്. ഇന്നലെ വെളുപ്പിന് 12.30ഓടെ കൊട്ടാരക്കര കെഎസ്ആര്‍ടിസി. ബസ്സ്റ്റാന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കൊട്ടാരക്കര, കുന്നിക്കോട്, ചെങ്ങമനാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ഒരു പൊതി കഞ്ചാവിന് 300 രൂപ നിരക്കിലാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇയാള്‍ വിറ്റിരുന്നതെന്ന് എക്‌സൈസ് സിഐ പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളി എന്ന വ്യാജേന ഓട്ടോയില്‍ കറങ്ങി നടന്ന് കഞ്ചാവ് വലിക്കുവാനുള്ള സൗകര്യം ഇയാള്‍ ചെയ്തുകൊടുത്തതായി പ്രതി എക്‌സൈസ് സംഘത്തിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ എട്ടോളം സമാന കേസുകളില്‍ 12 പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും ഉള്‍പ്പെട്ടിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. റോബര്‍ട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊട്ടാരക്കര കെ.എസ്.ആര്‍.റ്റി.സി. ബസ്സ്റ്റാന്റില്‍ വച്ച് പ്രതിയെ പിടികൂടുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, അന്‍സാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയകുമാര്‍, ഗോപകുമാര്‍, ഗിരീഷ് കുമാര്‍, സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍, സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക