World

106 യുഎസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്തി

ചൈനന്യൂയോര്‍ക്ക്: യുഎസില്‍ നിന്നുള്ള 106 ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് ചൈന. യുഎസ്-ചൈന വ്യാപാര യുദ്ധത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചുകൊണ്ടാണ് ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുന്നതിനുള്ള തീരുമാനം. വാഹനങ്ങള്‍, പ്രോസസ്ഡ് ഫുഡ്്, സോയാബീന്‍, പാക്ക് ചെയ്ത പഴച്ചാറുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ചുമത്തുക.
ചൈനയില്‍ നിന്ന്് ഇറക്കുമതി ചെയ്യുന്ന 100കണക്കിന് ഉല്‍പന്നങ്ങള്‍ക്ക് പുതിയ നികുതി ചുമത്തുന്നതിന് യുഎസ് പദ്ധതിയിടുന്നുണ്ട്്. യുഎസില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ചൈന അടുത്തിടെ 25 ശതമനം ഇറക്കുമതിച്ചുങ്കം ചുമത്തുകയും ചെയ്തിരുന്നു. 128 ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തിക്കൊണ്ടുള്ള ചൈനയുടെ ഉത്തരവ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.
ഇതിനു തൊട്ടുപിറകേയാണ് വീണ്ടും 106 ഉല്‍പന്നങ്ങള്‍ക്ക് ചുങ്കം ചുമത്തുന്നത്്. നേരത്തേ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു.
1300 ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്താനാണ് യുഎസ് പദ്ധതിയിടുന്നത്.  ചൈനയില്‍ നിന്നുള്ള സാങ്കേതികവിദ്യാ ഉപകരണങ്ങളുടെ വര്‍ധിപ്പിച്ച നികുതിയും ഉടന്‍ പ്രഖ്യാപിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. 5000 മുതല്‍ 6000 വരെ കോടി ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങളെ ലക്ഷ്യംവച്ചാണ് യുഎസ് പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ചൈനയുടെ മെയ്ഡ് ഇന്‍ ചൈന 2025 പദ്ധതിയുടെ പരിധിയിലുള്‍പ്പെടുന്ന ഉല്‍പന്നങ്ങളും ഇതിലുള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it