|    Jul 22 Sat, 2017 4:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

105കാരിയായ അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയ മകനു പ്രായം 90

Published : 2nd August 2016 | Posted By: SMR

തൃശൂര്‍: അത്യപൂര്‍വമായ ഒരു ശവസംസ്‌കാര കര്‍മമാണ് വടക്കേകാട് ഗ്രാമത്തില്‍ ഇന്നലെ നടന്നത്. 105 വയസ്സുള്ള അമ്മയുടെ ചിതയ്ക്ക് 90 തികഞ്ഞ മൂത്തമകന്‍ തീകൊളുത്തി.
കെപി നമ്പൂതിരീസ് ആയുര്‍വേദിക്‌സിന്റെ സ്ഥാപകന്‍ കെ പി നമ്പൂതിരിയുടെ പത്‌നി ആര്യ അന്തര്‍ജനത്തിന്റെ ചിതയ്ക്ക് തീകൊളുത്തിയത് 90 തികഞ്ഞ മൂത്തപുത്രന്‍ ഗംഗാധരന്‍ നമ്പൂതിരിയാണ്. ആയുര്‍വേദത്തിന്റെ പഴമ വിളിച്ചുപറയുന്ന വടക്കേകാട് കൊളത്താപ്പിള്ളി മനയിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം അമ്മയുടെയും മകന്റെയും പ്രായം മനസ്സിലായപ്പോള്‍ അദ്ഭുതം.
പന്ത്രണ്ട് വയസ്സിലായിരുന്നു ആര്യ അന്തര്‍ജനത്തിന്റെ വിവാഹം. മൂത്ത മകനാവട്ടെ 83 വയസ്സുവരെയും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക