Pathanamthitta local

1,041 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ജില്ലയില്‍ 10,01,325 സമ്മതിദായകര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് 1,041 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ 10,01,325 സമ്മതിദായകര്‍ ഇന്ന് ബൂത്തുകളിലെത്തും.
10,01,325 സമ്മതിദായകരാണ് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന് 53 ഗ്രാമപ്പഞ്ചായത്തുകളിലെയും നാലു മുനിസിപ്പാലിറ്റികളിലുമായി ജനവിധി എഴുതുന്നത്. വോട്ടര്‍മാരില്‍ 4,68,807 പുരുഷന്‍മാരും 5,32,518 സ്ത്രീകളുമുണ്ട്. നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി വാര്‍ഡുകളിലേക്ക് ആകെ 3,808 സ്ഥാനാര്‍ഥികളുണ്ട്.
ഗ്രാമപ്പഞ്ചായത്തുകളില്‍ 787 വാര്‍ഡുകളില്‍ 2,889 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 106 മണ്ഡലങ്ങളില്‍ 348 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളില്‍ 61 സ്ഥാനാര്‍ഥികളും നഗരസഭയുടെ 132 മണ്ഡലങ്ങളില്‍ 510 സ്ഥാനാര്‍ഥികളും ജനവിധി തേടും. 1458 പോളിങ് ബൂത്തുകളില്‍ 1326 പ്രിസൈഡിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 6032 പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന് തയാറായിക്കഴിഞ്ഞു. ഇന്നലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ് സാമഗ്രികളുമായി പോളിങ് ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി.
പോളിങ് കൗണ്ടറുകള്‍ സ്ഥാപിച്ച് സ്ഥാനാര്‍ഥികളുടെ പട്ടിക വോട്ടര്‍മാര്‍ക്ക് കാണാവുന്ന വിധം പതിച്ച് പോളിങ് ഏജന്റുമാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി വോട്ടെടുപ്പിനുള്ള തയാറിലാണ്. രാവിലെ പോളിങ് തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക്‌പോള്‍ നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പോളിങ് സമയം.
ഓരോ പോളിങ് സ്‌റ്റേഷനിലും ഓരോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിദൂര പോളിങ് സ്‌റ്റേഷനുകളില്‍ രണ്ടുവീതം വോട്ടിങ് മെഷീനുകളുമാണ് നല്‍കുന്നത്.—
Next Story

RELATED STORIES

Share it