|    Jul 28 Fri, 2017 8:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജാജിമാരെ സ്വീകരിക്കാന്‍ പ്രവാചകനഗരി ഒരുങ്ങി

Published : 25th July 2016 | Posted By: SMR

മദീന: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിന് പ്രവാചകനഗരി എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. റമദാനിനു ശേഷം തിരക്ക് അല്‍പം കുറഞ്ഞ പ്രവാചകനഗരി ഹാജിമാര്‍ എത്തിത്തുടങ്ങുന്നതോടെ വീണ്ടും സജീവമാവും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് യാതൊരു പ്രയാസവും കൂടാതെ മദീനയില്‍ സന്ദര്‍ശനം നടത്താന്‍ അദ്ഭുതപ്പെടുത്തുന്ന സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്. ഹറമിനടുത്തുള്ള ദാവൂദിയയില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് അതിവിശാലമായ പാര്‍ക്കിങ് സൗകര്യം ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഡല്‍ഹിയില്‍ നിന്ന് ആഗസ്ത് നാലിന് മദീനയിലെത്തും. ആഗസ്ത് 11ന് ജിദ്ദ വഴിയും ഹാജിമാര്‍ എത്തിത്തുടങ്ങും. ആദ്യ കേരള ഹജ്ജ് സംഘം സൗദി എയര്‍ലൈന്‍സില്‍ ആഗസ്ത് 22നാണ് കൊച്ചിയില്‍ നിന്നു പുറപ്പെടുക. മദീനയിലെത്തുന്ന ഹാജിമാര്‍ പ്രവാചകന്റെ ഖബറിടം, ഉഹദ്, സബാഹ് മസ്ജിദ് (ഖന്തഖ്), മസ്ജിദ് ഖിബ്‌ലത്തൈന്‍, മസ്ജിദ് ഖുബ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് പ്രവാസി സംഘടനകളും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി
ജിദ്ദ: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലേസ്യയില്‍ നിന്നുള്ള 14 പേരടങ്ങുന്ന സംഘത്തെ പാസ്‌പോര്‍ട്ട് വിഭാഗം സ്വീകരിച്ചു. ജവാസാത്ത് ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകരുടെ വിരലടയാളം ശേഖരിച്ച ശേഷം സംഘത്തെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിനു കൈമാറി.
മലേസ്യന്‍ എയര്‍വെയ്‌സില്‍ ക്വാലാലംപൂരില്‍ നിന്നെത്തിയ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ചുവെന്നും ലളിതമായും വേഗത്തിലും ഹാജിമാരുടെ ബയോമെട്രിക് വിവരശേഖരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും ജിദ്ദ വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗം തലവന്‍ കേണല്‍ സുലൈമാന്‍ യൂസുഫ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക