|    Dec 11 Sun, 2016 7:20 pm
FLASH NEWS

103 വര്‍ഷം മുമ്പ് അരങ്ങേറിയ നാടകം സംഗീതശാകുന്തളം ഇന്ന് അരങ്ങില്‍ വീണ്ടും

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: നൂറ്റിമൂന്ന് വര്‍ഷം മുമ്പ് കോഴിക്കോട്ടെ പരമശിവ വിലാസം നാടകകമ്പനിക്ക് കളിക്കാന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരന്‍ പി എസ് വാരിയര്‍ രചിച്ച ‘സംഗീത ശാകുന്തളം’ ഇന്ന് വീണ്ടും അരങ്ങേറുന്നു. ‘ശരീരത്തിന്റെ ആമയമകറ്റാന്‍ മരുന്ന്, മനസ്സിന്റേതിന് കല-ഇതായിരുന്നു പിഎസ് വാരിയരുടെ കാഴ്ചപ്പാട്. ഇതിന്റെ സാക്ഷാത്കാരമായിരുന്നു ആര്യവൈദ്യശാല സ്ഥാപിച്ച് അധികം വൈകാതെ 1909 ല്‍ നാടകക്കമ്പനി തുടങ്ങിയത്. കലാകാരന്‍മാരാകട്ടെ ആര്യവൈദ്യശാലയിലെ ജീവനക്കാരും മൂന്ന് ദശകത്തോളം നാടക കമ്പനി നാടു നീളെ നാടകം കളിച്ചു. 1913 ല്‍ ഈ നാടകക്കമ്പനിക്ക് കളിക്കാന്‍ വാരിയര്‍ എഴുതിയതാണ് ‘സംഗീതശാകുന്തളം’ കാളിദാസന്റെ ശാകുന്തളത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ കോഴിക്കോട് ശാഖയുടെ നൂറു വയസ്സു തികഞ്ഞതിന്റെ ആഘോഷചടങ്ങുകളിലാണ് നാടകം ഉള്‍പ്പെടുത്തിയത്. നൂറ്റിമൂന്നുവര്‍ഷം മുമ്പും നാടകത്തിലഭിനയിച്ചത് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരായിരുന്നു. ഇന്നും സംഗീത ശാകുന്തളത്തില്‍ അഭിനയിക്കുന്ന ഇപ്പോഴത്തെ ജീവനക്കാരും. കോട്ടയ്ക്കല്‍ മുരളിയാണ് സംവിധാനം ചെയ്യുന്നത്. കോഴിക്കോട് കല്ലായി റോഡിലെ പഴയ കെട്ടിടം പൊളിക്കുന്നതുവരേയും നാടകശാല അവിടെ തന്നെ നിലനിന്നിരുന്നു. അതിനകത്ത് മരുന്ന് നിര്‍മാണമായിരുന്നു നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക