World

103 വര്‍ഷം മുമ്പ് കാണാതായ അന്തര്‍വാഹിനി കണ്ടെത്തി

സിഡ്‌നി: ഒന്നാംലോക മഹായുദ്ധത്തിനിടെ കാണാതായ ആസ്‌ത്രേലിയന്‍ അന്തര്‍വാഹിനി വര്‍ഷത്തിനു ശേഷം കണ്ടെത്തി. വ്യാഴാഴ്ചയാണ് നാവിക ചരിത്രത്തില്‍ ഏറെ നിഗൂഢതകളുയര്‍ത്തിയ ആസ്‌ത്രേലിയയുടെ ആദ്യ അന്തര്‍വാഹിനി എച്ച്എംഎഎസ് എഇ 1 കണ്ടെത്തിയത്. ഒന്നാം ലോകമഹായുദ്ധത്തിനിടെ 1914 സപ്തംബറിലാണ് അന്തര്‍വാഹിനി 35 ജീവനക്കാരുമായി അപ്രത്യക്ഷമായത്. പാപ്‌വാ ന്യൂഗിനിയയിലെ റാബോള്‍ തീരത്ത് നിന്നാണ് അന്തര്‍വാഹിനി കാണാതായത്. 12 തവണ സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികള്‍ വര്‍ഷങ്ങളോളം  കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും അന്തര്‍വാഹിനി കണ്ടെത്താനായിരുന്നില്ല. 55 മീറ്റര്‍ നീളമായിരുന്നു ആസ്‌ത്രേലിയയുടെ ആദ്യ അന്തര്‍വാഹിനിക്കുണ്ടായിരുന്നത്. കടലില്‍ 300 മീറ്റര്‍ ആഴത്തിലാണ് അന്തര്‍വാഹിനി കണ്ടെത്തിയത്്. കണ്ടെത്തിയതോടെ ആസ്‌ത്രേലിയയുടെ പഴക്കംചെന്ന നാവിക നീഗൂഢതയ്ക്ക് പരിഹാരമായതായി പ്രതിരോധ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it