|    May 24 Wed, 2017 9:50 am
FLASH NEWS

15കാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു

Published : 18th July 2016 | Posted By: SMR

മുംബൈ: 15കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം കഴുത്തു ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഈമാസം 13നു നടന്ന സംഭവത്തെ തുടര്‍ന്ന് ജനരോഷം പുകയുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ഭവല്‍, നിതിന്‍ ധൈലൂം എന്നിവരാണ് അറസ്റ്റിലായത്. മുത്തച്ഛന്റെ അടുത്തുനിന്നു മടങ്ങിവരുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്നു പോലിസ് പറഞ്ഞു.പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day