|    Jul 28 Fri, 2017 8:38 pm
FLASH NEWS

102 ആംബുലന്‍സ് സേവനം വിപുലീകരിക്കുന്നു

Published : 27th February 2016 | Posted By: SMR

കണ്ണൂര്‍: 102 ആംബുലന്‍സ് സര്‍വീസ് ജില്ലയില്‍ വ്യാപിപ്പിക്കുന്നു. ഏയ്ഞ്ചല്‍സിനു കീഴില്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 102 ആംബുലന്‍സുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കും. ആംബുലന്‍സ് സേവനം കാര്യക്ഷമമാക്കാനും ടോള്‍ഫ്രീ നമ്പര്‍ ജനകീയമാക്കാനുമായി വിവിധ പ്രചാരണ പരിപാടികള്‍ നടത്തും. ജില്ലയില്‍ എവിടെ നിന്നും 102 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ജിപിഎസ് സംവിധാനം വഴി ഏറ്റവും അടുത്തുള്ള ആംബുലന്‍സ് സ്ഥലത്തെത്തും. വാര്‍ത്താസമ്മേളനത്തില്‍ ഏയ്ഞ്ചല്‍സ് ജില്ലാ ചെയര്‍മാന്‍ കലക്ടര്‍ പി ബാലകിരണ്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മെഡിക്കല്‍) ഡോ. സു ല്‍ഫിക്കര്‍ അലി, ജില്ലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ഷാഹിന്‍, പി നാരായ ണന്‍, രജിത്ത് രാജരത്‌നം പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക