|    Sep 20 Wed, 2017 8:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

10,000 സിറിയന്‍ അഭയാര്‍ഥികളെ യുഎസ് സ്വീകരിക്കും

Published : 14th July 2016 | Posted By: SMR

വാഷിങ്ടണ്‍: ഈ സാമ്പത്തികവര്‍ഷം 10,000 സിറിയന്‍ അഭയാര്‍ഥികളെ യുഎസ് സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യുദ്ധമേഖലയില്‍നിന്ന് ഓടിപ്പോരുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യുഎസ് തയ്യാറാവുന്നില്ലെന്ന വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. രാജ്യത്തെത്തുന്ന അഭയാര്‍ഥികളില്‍ തീവ്രവാദികളും ഉണ്ടാവുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അഭയാര്‍ഥികളെ യുഎന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നാണ് സ്വീകരിക്കുകയെന്നും യുഎസ് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കര്‍ശന പരിശോധനകള്‍ക്കു ശേഷമായിരിക്കും അവരെ രാജ്യത്ത് പ്രവേശിപ്പിക്കുകയെന്നും കെറി പറഞ്ഞു. ഈദുല്‍ ഫിത്്വര്‍ ആഘോഷസൂചകമായി വാഷിങ്ടണില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുക്കവേയാണ് കെറി ഇക്കാര്യം അറിയിച്ചത്. സിറിയക്ക് 439 ദശലക്ഷം ഡോളര്‍ അധികസഹായവും പ്രഖ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക