|    Dec 10 Mon, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

10,000 രൂപ സഹായധനം അഞ്ചാം തിയ്യതിക്കകം: മന്ത്രി

Published : 3rd September 2018 | Posted By: kasim kzm

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്ക് സര്‍ക്കാരിന്റെ 10,000 രൂപ വീതമുള്ള സഹായധനം ഈ മാസം അഞ്ചാം തിയ്യതിക്കകം നല്‍കുന്നതിനുള്ള നടപടികളാണ് എടുത്തുവരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഏറെ പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസത്തിനുശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്തുന്നതിനും ജനങ്ങളുടെയും പഞ്ചായത്ത് അധികൃതരുടെയും പരാതികള്‍ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തിലും സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തിലും മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പലതിനും അപ്പോള്‍ തന്നെ പരിഹാരം നിര്‍ദേശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss