10,000 കിലോമീറ്റര്‍ പാരാമോട്ടോറില്‍ പറന്ന് വ്യോമസേന അംഗങ്ങള്‍ തിരിച്ചെത്തി
BY Rayees RKN28 March 2016 8:34 PM GMT
Rayees RKN28 March 2016 8:34 PM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ വ്യോമേസനയിലെ 14 വൈമാനികര്‍ പാരാമോട്ടോറില്‍ 10,000 കിലോമീറ്റര്‍ പറന്ന് രാജ്യംചുറ്റി തിരിച്ചെത്തി. പ്രദക്ഷിണ എന്നു പേരിട്ട പര്യടനത്തില്‍ വിവിധ കാലാവസ്ഥകളെ അതിജീവിച്ചാണ് വ്യോമസേനാംഗങ്ങള്‍ രാജ്യത്തിന്റെ വ്യോമമേഖല ചുറ്റി പറന്നത്. വിങ് കമാന്‍ഡര്‍ എപിഎസ് സോളങ്കി നേതൃത്വം നല്കിയ വൈമാനിക സംഘം പാരാമോട്ടോര്‍ സഞ്ചാരത്തിലെ നിലവിലുള്ള 9132 കിലോമീറ്റര്‍ എന്ന ദേശീയ റിക്കോഡാണു മറികടന്നത്. ഫെബ്രുവരി ഒന്നിന് പശ്ചിമബംഗാളിലെ കാലൈകുന്ദ നാവികതാവളത്തില്‍ നിന്നു തുടങ്ങിയ യാത്ര തീരപ്രദേശങ്ങള്‍, മലകള്‍, വനപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങി വിവിധ ഭുപ്രദേശങ്ങള്ക്കു മുകളിലൂടെ സഞ്ചരിച്ച് ഇന്നലെയാണ് പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തിയത്. സ്കൈ റൈഡേഴ്സ് എന്നു പേരുള്ള വൈമാനിക സംഘം കന്യാകുമാരിയിലേക്കും അവിടെ നിന്ന് ഗുജറാത്തിലെ തീരപ്രദേശത്തേക്കും പറന്നു. തുടര്‍ന്ന് രാജസ്ഥാന് മരുഭൂമിക്കും പഞ്ചാബിലെ പാടശേഖരങ്ങള്‍ക്കും മുകളിലൂടെയും തുടര്‍ന്ന് ഹിമാലയ താഴ്വരകളിലൂടെ പറന്ന് ജമ്മുവിലെത്തി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും മുകളിലൂടെ പറന്നാണ് സ്കൈ റൈഡേഴ്സ് പശ്ചിമബംഗാളിലെ കാലൈകുന്ദ വ്യോമതാവളത്തില്‍ തിരിച്ചെത്തിയത്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT