10000 ~ കരാര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം

ന്യൂഡല്‍ഹി: കരാര്‍ ജീവനക്കാരുടെ പ്രതിമാസത്തെ കുറഞ്ഞ വേതനം 10000 രൂപയാക്കി വര്‍ധിപ്പിച്ചതായി കേന്ദ്ര തൊഴില്‍, വ്യവസായ മന്ത്രി ബന്ദാരു ദത്താത്രേയ. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വേതന വര്‍ധനവെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. തൊഴിലാളി വര്‍ഗത്തിന്റെ ഉന്നതിക്കായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഴുവന്‍ അവകാശങ്ങളും വകവച്ചുനല്‍കി ജീവനക്കാരെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തിലെ ഉപഭോക്തൃ വില നിലവാര സൂചിക അടിസ്ഥാനമാക്കിയാണ് കുറഞ്ഞ ശമ്പളം ഉയര്‍ത്തിയതെന്നും പെന്‍ഷനും ബോണസും ഇതോടൊപ്പം വര്‍ധിക്കുമെന്നും മന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it