10,000 കോടി രൂപയുടെ പിന്നാക്ക സ്‌കോളര്‍ഷിപ്പ് നഷ്ടമാവുന്നു

ന്യൂഡല്‍ഹി: തുക വിതരണം ചെയ്യാത്തതിനാല്‍ ന്യൂനപക്ഷ-പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള 1,000 കോടി രൂപയുടെ പ്രീമെട്രിക്-പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ലാപ്‌സാവുന്നു.
2015-16 സാമ്പത്തികവര്‍ഷം ഈ മാസം 31ന് അവസാനിക്കാനിരിക്കെ ഇനിയുള്ള 23 ദിവസത്തിനുള്ളില്‍ ഇതു വിതരണം ചെയ്തില്ലെങ്കില്‍ ന്യൂനപക്ഷ-പിന്നാക്ക വിദ്യാര്‍ഥികള്‍ക്കു ലഭ്യമാവേണ്ട സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടും. ബിജെപി സര്‍ക്കാര്‍ പദ്ധതിയോട് മുഖംതിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂടി പിന്തുണയോടെയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഫണ്ട് വിതരണം ചെയ്യാതിരിക്കുന്നതിനു പുറമേ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള തുക വകയിരുത്തിയതിലും ഇപ്പോഴത്തെ സര്‍ക്കാര്‍ പിശുക്കു കാണിച്ചിട്ടുണ്ട്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് കഴിഞ്ഞ വര്‍ഷം 1,040 കോടി വകയിരുത്തിയതെങ്കില്‍ ഇത്തവണത്തെ ബജറ്റില്‍ 931 കോടി മാത്രമാണ് വകയിരുത്തിയത്.
Next Story

RELATED STORIES

Share it