Flash News

10,000 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കിയേക്കും



ന്യൂഡല്‍ഹി: ഇന്ത്യയിലെ പതിനായിരത്തിലധികം സര്‍ക്കാരിതര സംഘടനകള്‍ക്കു വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതി നഷ്ടമായേക്കും. ഇത്തരം സംഘടനകള്‍ വാര്‍ഷികവരുമാനവും വരവുചെലവു കണക്കുകളും സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ പിഴവുവരുത്തിയതിനാലാണു വിദേശ ധനസഹായത്തിനുള്ള അനുമതി നിഷേധിക്കപ്പെടുന്നത്. രാജ്യത്തെ 18,523 എന്‍ ജിഒകളോട് വരവുചെലവു കണക്കുകള്‍ ബോധ്യപ്പെടുത്താന്‍ മെയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ കീഴില്‍ ഈ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇവയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നു സംഭാവനകള്‍ സ്വീകരിക്കാം. എന്നാല്‍ 8,267 സംഘടനകള്‍ മാത്രമാണു കണക്കുകള്‍ ബോധിപ്പിച്ചത്. ഇനിയും ഇവ ഹാജരാക്കാത്ത സംഘടനകളുടെ ലൈസന്‍സും നഷ്ടമാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it