|    Dec 4 Sun, 2016 11:54 pm
FLASH NEWS

1000, 500 രൂപ പിന്‍വലിക്കല്‍; മില്‍മയില്‍ പാല്‍വില കര്‍ഷകര്‍ക്ക് ഇനി ബാങ്കിലൂടെ

Published : 14th November 2016 | Posted By: SMR

കട്ടപ്പന: മില്‍മ എറണാകുളം മേഖല പാല്‍ വില ബാങ്കുകളിലൂടെ നല്‍കും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍മാസ്റ്റര്‍ പറഞ്ഞു. പ്രതിമാസം 25 കോടിയാണ് പാല്‍വിലയായി എറണാകുളം മേഖല യൂനിയന്‍ ക്ഷീര സംഘങ്ങള്‍വഴി നല്‍കുന്നത്.ബാങ്കുകളില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 20,000 രൂപയായി പരിമിതപ്പെടുത്തിയതോടെ ആഴ്ചതോറും ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില നല്‍കാന്‍ ക്ഷീരസംഘങ്ങള്‍ക്ക് സാധിക്കാതെവന്നു. പാല്‍വില താമസം കൂടാതെ ലഭ്യമാക്കുന്നതിനു ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ അവര്‍ക്കുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി പാല്‍വില കൈപ്പറ്റണം. ഡിബിടി പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് ക്ഷീരസംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓരോ കര്‍ഷകന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് പാല്‍വില ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ക്ഷീരകര്‍ഷകര്‍ ക്ഷീരസംഘങ്ങളുമായി ബന്ധപ്പെടണമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day