|    Jan 22 Mon, 2018 12:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

1000 തീവണ്ടികളില്‍ റെയില്‍ റേഡിയോ സേവനം വരുന്നു

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തീവണ്ടി യാത്രക്കാര്‍ക്ക് ഇനി റേഡിയോ പരിപാടികള്‍ ആസ്വദിക്കാം. ആയിരം തീവണ്ടികളില്‍ എഫ്എം റേഡിയോകളുടെ സേവനം ലഭ്യമാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലാണ് റേഡിയോ സംവിധാനം ഏര്‍പ്പെടുത്തുക. കോച്ചുകളില്‍ സ്ഥാപിച്ച ഉച്ചഭാഷിണികള്‍ വഴി യാത്രക്കാര്‍ക്ക് സംഗീതം ആസ്വദിക്കാം.
വണ്ടിയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മണിക്കൂറുകള്‍ ഇടവിട്ട് റേഡിയോ വഴി കേള്‍ക്കാം. അടിയന്തര സാഹചര്യങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും ലഭിക്കും. റെയില്‍ റേഡിയോ സര്‍വീസിന്റെ ഭാഗമായി തമാശകള്‍, ജ്യോതിഷം, ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം, റെയില്‍വേയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയും യാത്രക്കാര്‍ക്കു ലഭ്യമാവും. ശതാബ്ദി, രാജധാനി, തുരന്തോ എന്നിവയടക്കമുള്ള തീവണ്ടികളില്‍ എഫ്എം റോഡിയോ സേവനങ്ങള്‍ ലഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റേഡിയോ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ പ്രധാന എഫ്എം റേഡിയോ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് റെയില്‍വേ അന്തിമ രൂപം നല്‍കിവരുകയാണ്.
പദ്ധതിക്കായി റെയില്‍വേ ബോര്‍ഡിലും എല്ലാ മേഖലാ ആസ്ഥാനത്തും സ്റ്റുഡിയോകള്‍ സ്ഥാപിക്കും. അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ റെയില്‍ റേഡിയോ സര്‍വീസ് യാത്രക്കാര്‍ക്കു സഹായകരമാവും. തീവണ്ടിയാത്രക്കാര്‍ക്ക് വിനോദം പകരുന്നതിന് എഫ്എം റേഡിയോ സ്‌റ്റേഷനുകളെ ക്ഷണിക്കാന്‍ കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day