|    Jan 21 Sat, 2017 11:13 pm
FLASH NEWS

1000 ഗ്രാമങ്ങളില്‍ ഖുര്‍ബാനി കിറ്റുകള്‍ വിതരണം ചെയ്തു

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ആയിരം ഗ്രാമങ്ങളില്‍ ഖുര്‍ബാനി കിറ്റുകള്‍ വിതരണം ചെയ്തു. നാലുലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ഏറെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെയാണ് റീഹാബ് ബലിമാംസ വിതരണത്തിനായി തിരഞ്ഞെടുത്തത്.
ബിഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ന്യൂഡല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തവണ റീഹാബ് ബലിമാംസ കിറ്റുകള്‍ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നല്‍കിയ സംഭാവനകളിലൂടെയാണ് ഇതിനാവശ്യമായ ബലിമൃഗങ്ങളെ സമാഹരിച്ചത്.
ബലിപെരുന്നാള്‍ ദിനത്തില്‍പോലും മാംസം വാങ്ങാന്‍ കഴിയാത്ത ദരിദ്രരുള്ള രാജ്യമാണ് ഇന്ത്യ. മുസ്‌ലിംകളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ ദിവസം എല്ലാവീടുകളിലും മാംസം എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റീഹാബ് ഖുര്‍ബാനി ആരംഭിച്ചത്. ഗ്രാമങ്ങളെ ദാരിദ്ര്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന റീഹാബിന് അകമഴിഞ്ഞ പിന്തുണയാണ് എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്നത്.
ഉള്ഹിയത്തിനായി സംഭാവന നല്‍കിയവരെയും വിവിധ ഗ്രാമങ്ങളില്‍ ബലിമാംസം വിതരണം ചെയ്യുന്നതിന് യത്‌നിച്ച വോളന്റിയര്‍മാരെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അഭിനന്ദിച്ചു. സഹകരണം തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യത്തെ പിന്നാക്കം നില്‍ക്കുന്നവരുടെ ശാക്തീകരണവും പുരോഗതിയും ലക്ഷ്യമാക്കി ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക