ernakulam local

1000 ഏക്കറില്‍ ജൈവ പച്ചക്കറി കൃഷിയിറക്കി

വൈപ്പിന്‍: അടുത്ത വിഷുവിന് ആയിരം ഏക്കറിലെങ്കിലും ജൈവപച്ചക്കറി കൃഷി നടത്തി വിഷമില്ലാത്ത ഉല്‍പന്നങ്ങള്‍ വിപണിലെത്തിക്കുമെന്ന് പി രാജീവ്. പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ ഈ വര്‍ഷത്തെ മട്ടുപ്പാവ് കൃഷി-ഉല്‍പന്ന ചട്ടികളുടെയും ഗ്രോബാഗുകളുടെയും പ്രദര്‍ശനവും കാര്‍ഷിക വിപണനമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ്.—
ജില്ലയില്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടേതായി പത്തു വിപണനകേന്ദ്രങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിപണനം വിപുലീകരിക്കാന്‍ നെറ്റ്‌വര്‍കിങ് സംവിധാനം കൊണ്ടുവരും. മറ്റു സഹകരണ സ്ഥാപനങ്ങള്‍—ക്കും സഹായകരമായി വൈപ്പിന്‍കരയിലെ മോഡല്‍ ബാങ്കായി മാറാന്‍ പള്ളിപ്പുറം ബാങ്കിനു കഴിയട്ടെയെന്ന് രാജീവ് ആശംസിച്ചു.
നാട്ടിന്‍പുറത്ത് നിലനിന്നിരുന്ന കാര്‍ഷിക സമൃദ്ധി തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് എട്ടുവര്‍ഷംമുമ്പ് ബാങ്ക് മട്ടുപ്പാവു കൃഷിയിലേക്കു തിരിഞ്ഞത്. വീ—ടുകളില്‍— ഉല്‍പാദിപ്പിക്കുന്ന ജൈവപച്ചക്കറികളില്‍ സ്വന്തം ആവശ്യം കഴിച്ചുള്ളത് കര്‍ഷകര്‍ ബാങ്കിന്റെ വിപണനകേന്ദ്രത്തിലെത്തിച്ചാണ് വിറ്റകഴിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 12 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ ഇവിടെ വിപണനം നടത്തി. എണ്ണൂറോളം വീട്ടമ്മമാര്‍— ഈ പദ്ധതിയില്‍ സജീവാംഗങ്ങളാണ്. ബാങ്ക് ആരംഭിക്കുന്ന പുതിയ സംരംഭമായ വിത്തുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം എസ് ശര്‍മ എംഎല്‍എ നിര്‍വഹിച്ചു.
ബാങ്ക് ഹെഡാഫിസ് ഹാളിലും പുറത്തുമായി രാവിലെ ആരംഭിച്ച പ്രദര്‍ശനം കാണാന്‍ നിരവധിപേരാണ് എത്തുന്നത്. വിവിധയിനം ഫലവൃക്ഷ തൈകള്‍, മുന്തിയ ഇനം തെങ്ങിന്‍തൈകള്‍, മുളപ്പിച്ച പച്ചക്കറി തൈകള്‍, വിത്ത്, വളം, ലഘു കാര്‍ഷികോപകണങ്ങള്‍, സ്‌പ്രേയറുകള്‍ തുടങ്ങിയുള്ളവയുടെ വിപണനവും നടക്കുന്നു. പ്രദര്‍ശനം ഇന്നു വൈകീട്ട് സമാപിക്കും.
വാഴയും മറ്റു പച്ചക്കറികൃഷിയും നടത്തി വിജയം കണ്ട ജോഷി തച്ചേരിയെ പി രാജീവ് പൊന്നാട അണിയിച്ചു.
ബാങ്ക് പ്രസിഡന്റ് മയ്യാറ്റില്‍ സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുബോധ ഷാജി, പഞ്ചായത്തംഗം രാധിക സതീഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it