1000 വീടുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ കെപിസിസി സമാഹരിക്കും

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കു കെപിസിസി നിര്‍മിക്കുന്ന 1000 വീടുകളുടെ നിര്‍മാണത്തിനുള്ള ധനസമാഹരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാനായി ജില്ലാതല യോഗങ്ങള്‍ അഞ്ചു മുതല്‍ 13 വരെ ചേരുമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. അഞ്ചു ലക്ഷം രൂപ ചെലവുവരുന്ന 1000 വീടുകള്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ സമാഹരിക്കാനാണു കെപിസിസി തീരുമാനം. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഓരോ വീട് സ്—പോണ്‍സര്‍ ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളെ ഇതില്‍ നിന്നു കെപിസിസി ഒഴിവാക്കി. അവ ഏതൊക്കെയെന്നു തീരുമാനിക്കാന്‍ ഡിസിസികളെ ചുമതലപ്പെടുത്തി. കെപിസിസിയുടെ 1000 ദുരിതാശ്വാസ ഭവനനിര്‍മാണ പദ്ധതിയിലേക്കു പണം നല്‍കുന്നതിനായി കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ധനലക്ഷ്മി ബാങ്കിന്റെ തിരുവനന്തപുരം ശാസ്തമംഗം ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 012605300008880, ഐഎഫ്എസ് കോഡ്: ഡിഎല്‍എക്‌സ്ബി 0000126 (കഎടഇ ഉഘതആ 0000126). സംഭാവനകള്‍ ചെക്ക്/ട്രാപ്റ്റ് ആയി കെപിസിസിക്കു നല്‍കാം. അതില്‍ പ്രസിഡന്റ് കെപിസിസി (ജഞഋടകഉഋചഠ ഗജഇഇ ഠഒഛഡടഅചഉ ഞഋഘകഋഎ ഒഛങഋ എഡചഉ) എന്ന് രേഖപ്പെടുത്തണം. അയ—ക്കേണ്ട വിലാസം: ഇന്ദിരാഭവന്‍, ശാസ്തമംഗലം പിഒ, തിരുവനന്തപുരം-695010. അതേ€സമയം, മന്ത്രിമാരുടെ വിദേശയാത്ര നീട്ടിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകണമെന്ന് ആവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കി. മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളില്‍ അനിവാര്യമാവേണ്ട സമയത്താണു വിദേശയാത്ര നടത്തുന്നത്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം നിലച്ചമട്ടാണ്. എന്നാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ശുചീകരണ, കുടിനീര്‍, ആരോഗ്യസുരക്ഷാ പദ്ധതികള്‍ക്ക് തീവ്രയജ്ഞം ഉണ്ടാവേണ്ട സമയമാണിതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Next Story

RELATED STORIES

Share it