Gulf

1000 ഖത്തരി യുവാക്കള്‍ക്ക് റാഫ് വിവാഹ സഹായം ലഭിച്ചു

ദോഹ: ശെയ്ഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസി(റാഫ്)ന്റെ സഹായത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 1000 ഖത്തരി യുവാക്കള്‍ക്ക് മംഗല്ല്യ സൗഭാഗ്യം. റാഫിന്റെ അഫാഫ് എന്ന പേരിലുള്ള സമൂഹ വിവാഹ സംരഭത്തില്‍ ഉള്‍പ്പെടുത്തിയാണ് യുവാക്കള്‍ക്ക് സഹായം നല്‍കിയത്. ഏഴ് വര്‍ഷത്തെ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് നടക്കുന്ന സമൂഹ വിവാഹത്തിലേക്ക് 140 ഖത്തരി യുവാക്കളെ റാഫ് തെരഞ്ഞെടുത്തിട്ടുണ്ട്.
യുവാക്കള്‍ക്ക് സാമ്പത്തിക സഹായത്തോടൊപ്പം വിവാഹ പൂര്‍വ കൗണ്‍സലിങും റാഫ് നല്‍കും. 860 യുവാക്കള്‍ ഇതിനകം റാഫിന്റെ സഹായത്തില്‍ വിവാഹിതരായി ട്ടുണ്ട്.
രാജ്യത്തെ വര്‍ധിച്ചുവരുന്ന വിവാഹ മോചനങ്ങള്‍ക്ക് പരിഹാരം കാണുകയും സുസ്ഥിരമായ ദാമ്പ്യത്യജീവിതം ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ബന്ധിത കൗണ്‍സലിങ് നല്‍കുന്നത്. ഒക്ടോബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെയായിരുന്നു പദ്ധതിയുടെ രജിസ്‌ട്രേഷന്‍ സമയം.
ദമ്പതികള്‍ ഖത്തരികള്‍ ആയിരിക്കണമെന്നതും ആറുമാസത്തിനുള്ളില്‍ വിവാഹം നടക്കുകയും ചെയ്യണമെന്നതായിരുന്നു ആനുകൂല്യം ലഭിക്കാനുള്ള നിബന്ധനകളില്‍ ഒന്ന്. പുരുഷന്റേത് ആദ്യത്തെ വിവാഹമാവണം. വരന്റെ അവസാന ആറുമാസത്തെ സാലറി സര്‍ട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്‌മെന്റും സമര്‍പ്പിച്ചിരിക്കണമെന്നതും നിബന്ധനകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഖത്തരി യുവാക്കള്‍ക്ക് വിവാഹ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഴുവര്‍ഷം മുമ്പ് റാഫ് പദ്ധതി ആരംഭിച്ചത്.
Next Story

RELATED STORIES

Share it