|    Dec 2 Fri, 2016 11:26 pm
FLASH NEWS

100, 50, 500 നോട്ടുകള്‍ എത്തിക്കാന്‍ നടപടിയെടുക്കണം’

Published : 16th November 2016 | Posted By: SMR

കൊച്ചി: 100, 50, 500 കറന്‍സി നോട്ടുകള്‍ ഉടനെ ബാങ്കുകളിലെത്തിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കള്ളപ്പണത്തിനും വ്യാജ കറന്‍സിക്കുമെതിരായ പോരാട്ടത്തില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യത്തോടൊപ്പമുണ്ട്.
വിപണിയില്‍ നിന്ന് പിന്‍വലിച്ച മുഷിഞ്ഞതും കേടുവന്നതുമായ നോട്ടുകള്‍ വീണ്ടും വിതരണം ചെയ്യാനുള്ള നീക്കം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതൊഴിവാക്കി നല്ല നോട്ടുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവണം. വ്യാജനോട്ടുകള്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി സ്വകാര്യ പുറംകരാര്‍ ഏജന്‍സികള്‍വഴി ബാങ്ക് എടിഎമ്മുകള്‍ നിറയ്ക്കുന്ന സംവിധാനം ഉപേക്ഷിക്കാനും അധികാരികള്‍ തയ്യാറാവണം. സഹകരണ മേഖലാ ബാങ്കുകള്‍ വഴിയും നോട്ടുമാറ്റിക്കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day