|    Dec 7 Wed, 2016 11:42 pm
FLASH NEWS

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞ് മുംതാസ്

Published : 24th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാന മീറ്റ് റെക്കോഡ് നിഷപ്രഭമാക്കും വിധ മീറ്റ് റെക്കോ—ഡോടെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞ് സി എസ് മുംതാസ്. ആറു വര്‍ഷമായി സ്‌കൂള്‍ മീറ്റുകളിലെ സജീവ സാനിധ്യമായിരുന്ന മുംതാസ്് ഇത്തവണ ഹര്‍ഡിലില്‍ തട്ടി വീണില്ല. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡിനൊപ്പം സംസ്ഥാന മീറ്റ് റെക്കോഡും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സെന്റ്. ജോര്‍ജിന്റെ താരമായ മുംതാസ് നടത്തിയത്. കഴിഞ്ഞ വര്‍ഷം സെന്റ്. ജോര്‍ജിന്റെ തന്നെ മെറിന്‍ ബൈജു കുറിച്ച 15.80 സെക്കന്റ്് എന്ന മീറ്റ് റെക്കോഡാണ് ഇന്നലെ മുംതാസിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ വഴിമാറിയത്. 14.90 സെക്കന്റിലാണ് മുംതാസ് സ്വര്‍ണത്തില്‍ മൂത്തമിട്ടത്. കോട്ടയത്തിന്റെ താരമായിരുന്ന ഡൈബി സെബാസ്റ്റ്യന്റെ പേരിലുള്ള 14.93 സെക്കന്റെന്ന സംസ്ഥാന റെക്കോഡിനും മുംതാസിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തില്‍ മാറ്റ് കുറഞ്ഞു. ഇതേ ഗ്രൗണ്ടില്‍ നടന്ന ഇന്റര്‍ക്ലബ്ബ് മീറ്റിലും ഈ ഇനത്തില്‍ മുംതാസ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മെഡല്‍ പ്രതീക്ഷയുമായി സംസ്ഥാന മീറ്റിനെത്തിയ മുംതാസിന് ഹര്‍ഡിലില്‍സില്‍ തട്ടി വീണ് മല്‍രം നഷ്ടമായത് നൊമ്പരക്കാഴ്ച്ചയായിരുന്നു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞെങ്കിലും 100 മീറ്ററില്‍ മുംതാസിനെ നിര്‍ഭാഗ്യം പിടികൂടി. സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ തെന്നിയതിനാല്‍ ഇന്നലെ നടന്ന 100 മീറ്ററിലും മുംതാസിന് മെഡല്‍ നേടാനായില്ല. മെഡല്‍ പ്രതീക്ഷയുള്ള ഇനമായിരുന്നു ഇത്. ഇന്ന് 200 മീറ്ററിലും മുംതാസ് മല്‍സരിക്കുന്നുണ്ട്. സംസ്ഥാന മീറ്റില്‍ ഹര്‍ഡില്‍സ് റെക്കോഡ് സ്വന്തം പേരില്‍ മാറ്റിയെഴുതാനാവുമെന്നാണ് പ്രതീക്ഷയെന്ന് മുംതാസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day