|    Mar 25 Sat, 2017 7:34 am
FLASH NEWS

100 പവന്‍ സ്വര്‍ണവുമായി യുവാവ് പിടിയില്‍

Published : 28th July 2016 | Posted By: SMR

കണ്ണൂര്‍: രേഖകളില്ലാതെ 100 പവന്‍ സ്വര്‍ണാഭരണങ്ങളുമായി യുവാവ് പിടിയില്‍. കൊടുവള്ളി സ്വദേശി നൗഫല്‍ (26)നെയാണ് ഇന്നലെ രാവിലെ 6.30ഓടെ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നും ടൗണ്‍ പോലിസ് പിടികൂടിയത്. ബാഗിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
ജ്വല്ലറിയിലേക്കുള്ള സ്വര്‍ണമാണെന്നാണ് ഇയാള്‍ പോലിസിന് നല്‍കിയ മൊഴി. തുടര്‍ന്ന് ഇയാളെ സെയില്‍ ടാക്‌സ് അധികൃതര്‍ക്കു കൈമാറി. രഹസ്യവിവരത്തെ തുടര്‍ന്ന് ടൗണ്‍ അഡീഷനല്‍ എസ്‌ഐ സി എച്ച് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു യുവാവിനെ പിടികൂടിയത്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക