|    Dec 10 Mon, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

100 ച.മീ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് സെസ് ഇല്

Published : 8th December 2018 | Posted By: kasim kzm

ലതിരുവനന്തപുരം: കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍.
നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 100 ച.മീ താഴെ വിസ്തീര്‍ണമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് സെസ് നല്‍കേണ്ടതില്ല. 1995 നവംബര്‍ 3ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളെയും 10 ലക്ഷത്തി ല്‍ താഴെ നിര്‍മാണ ചെലവുള്ള ഗാര്‍ഹിക കെട്ടിടങ്ങളെയും സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരള ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് ആക്റ്റ് പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച ഗാര്‍ഹിക വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചെലവിന്റെ ഒന്നുമുതല്‍ രണ്ടു ശതമാനം വരെ ഒറ്റത്തവണ കെട്ടിട സെസ് ഈടാക്കാമെന്നിരിക്കെ, സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് സെസായി ഈടാക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ പ്രത്യേക മാനദണ്ഡങ്ങളും കാലപ്പഴക്കവും അനുസരിച്ചാണ് കെട്ടിടങ്ങളുടെ സെസ് നിര്‍ണയിക്കുക. നിലവില്‍ കെട്ടിടം നിര്‍മിച്ച വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ 1995- 1999, 2000- 2004, 2005-2009, 2010-2014, 2015 എന്നും പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ 100 ച.മീറ്റര്‍ വരെ 400 ച.മീറ്ററിനു മുകളില്‍ എന്ന അടിസ്ഥാനത്തിലും അഞ്ചു സ്ലാബുകളായി കെട്ടിടങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 1995-1999 കാലയളവില്‍ പണികഴിപ്പിച്ച ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 200 ച.മീ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കും 200 0- 2004ല്‍ 185 ച.മീ, 2005-2 009ല്‍ 154 ച.മീ, 2010- 2014ല്‍ 128 ച.മീ, 2015നു ശേഷം നിര്‍മിച്ച 106 ച.മീ വരെ വിസ്തീര്‍ണവുമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്കും സെസ് നല്‍കേണ്ടതില്ല.
അല്ലാത്തവയ്ക്ക് ചതുരശ്ര മീറ്ററിന് കാലപ്പഴക്കത്തിന്റെയും പ്ലിന്ത് ഏരിയയുടെയും അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിട്ടുള്ള നിര്‍മാണ ചെലവിന്റെ നിരക്കുപ്രകാരം സെസ് നല്‍കേണ്ടിവരും. 2015ലെ സെസ് നിര്‍ണയമാനദണ്ഡങ്ങള്‍ വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കിയാണ് 2017ല്‍ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചത്. ഓരോ അഞ്ചുവര്‍ഷത്തിലും സെസ് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss