|    Nov 17 Sat, 2018 4:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

100 കോടി അനുവദിക്കണമെന്ന്കേന്ദ്രത്തോട് കര്‍ണാടക

Published : 22nd August 2018 | Posted By: kasim kzm

ബംഗളൂരു: മഴക്കെടുതിയും പ്രളയവും നേരിടുന്ന കുടക് ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ മഴക്കെടുതിയില്‍ ഇതുവരെ 12 പേര്‍ മരിച്ചു. 845 വീടുകള്‍ക്ക്് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 773 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് 6,620 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയതായി മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. കുടകില്‍ 41 ദുരിതാശ്വാസ ക്യാംപുകളാണ് സജ്ജമാക്കിയത്. ദക്ഷിണ കന്നഡ, ചിക്കമഗളൂരു, ഹസന്‍ ജില്ലകളിലും ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. ദുരന്തത്തിന്റെ ആഘാതം വര്‍ധിക്കുമ്പോഴും കേന്ദ്രം സഹായവുമായി മുന്നോട്ടുവരാത്തതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുന്നുണ്ട്്. ചിക്കമഗളൂരു, ഹസന്‍, കുടക് ജില്ലകളിലായാണ് 12 മരണങ്ങള്‍ ഔദ്യോഗികമായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ശിവമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും മഴക്കെടുതി തുടരുന്നുണ്ട്. വെള്ളം പൊങ്ങിയതോടെ വീടുകളില്‍ അകപ്പെട്ടുപോയവരില്‍ പലരും മരിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കുടക് ജില്ലയില്‍ ഇത്തരത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളവരില്‍ പലരുടെയും മൃതദേഹം കണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss