|    Aug 19 Sun, 2018 6:36 pm
FLASH NEWS

100 കിലോ പുകയില ഉല്‍പന്നങ്ങളുമായി യുപി സ്വദേശി അറസ്റ്റില്‍

Published : 3rd August 2018 | Posted By: kasim kzm

വടകര: വടകരയിലും, പരിസര പ്രദേശങ്ങളിലും വിതരണത്തിനെത്തിച്ച നൂറ് കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ബനാഫ ജില്ലയില്‍ ബിരാജു മകന്‍ മോനു യാദവിനെ(20) യാണ് വടകര ഡിവൈഎസ്പി സിആര്‍ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് വടകര പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യന്‍ സംസ്ഥാനത്തു നിന്നും വിതരണത്തിനായി എത്തിച്ച ഹാന്‍സ് അടക്കമുള്ള വിവിധ തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയവ. 112 ഡബ്ബകളിലായി സൂക്ഷിച്ച പുകയില പൗഡറുകള്‍, 42 കിലോ ചെറിയ പാക്കറ്റുകളിലായുള്ളതും, 215 വലിയ പാക്കറ്റുകളില്‍ സൂക്ഷിച്ചതുമായ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. മൊത്തം നൂറ് കിലോ പുകയില ഉല്‍പ്പന്നങ്ങളാണുള്ളത്. കടകളില്‍ വില്‍പ്പനയ്ക്കും, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ചതാണ് പുകയില ഉല്‍പ്പന്നങ്ങളെന്ന് പോലീസ് പറഞ്ഞു. പ്രതിയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ 20 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഉല്‍പന്നങ്ങള്‍ കടത്തിയ ആളെ പിടികൂടാനായിട്ടില്ല. കേരളത്തില്‍ നിരോധിച്ച ഇത്തരം സാധനങ്ങള്‍ക്ക് വലിയ തോതിലുള്ള മാര്‍ക്കറ്റാണെന്ന മനസിലാക്കിയാണ് ഇവിടേക്ക് എത്തിക്കുന്നത്. ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. എന്നാല്‍ മലയാളികളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ കേരളത്തിലേക്ക് നിരോധിത പുകയി ഉല്‍പ്പനങ്ങള്‍ കടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന പായ്ക്കറ്റ് കേരളത്തിലെത്തിയാല്‍ 50 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ചില യുവാക്കള്‍ ഇത് സ്ഥിരം കച്ചവടമാക്കിയതായും അറിവുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss